ജോസ്​ കെ.മാണിയുടെ എൽ.ഡി.എഫ്​ പ്രവേശം: ഇടതുപക്ഷമാണ്​ ശരിയെന്ന്​ തെളിഞ്ഞു​വെന്ന്​ മുഖ്യമന്ത്രി

തിരുവന്തപുരം: യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്​ ജോസ്​ കെ.മാണി വിഭാഗത്തി​െൻറ തീരുമാനത്തെ സ്വാഗതം ചെയുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പത്തിയെട്ടു വർഷത്തെ യു.ഡി.എഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്​ ഇടതുപക്ഷമാണ് ശരി എന്നാണ്​ അഭിപ്രായപ്പെട്ടിരിക്കുന്നത്​. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള കോൺഗ്രസ്​ എം. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണിയാണ്​ എൽ.ഡി.എഫിൽ ചേരുന്നതായി അറിയിച്ചത്​. പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് ഇടത് മുന്നണി പ്രവേശനത്തിന് അനുമതി നൽകിയ ശേഷമാണ്​ ജോസ്​.കെ മാണിയും മറ്റ്​ നേതാക്കളും മാധ്യമങ്ങളെ കണ്ടത്​.

യു.ഡി.എഫ്​ കെ.എം മാണിയെയും പാർട്ടി നേതാക്കകളെയും അപമാനിക്കുകയാണെന്നും ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യു.ഡി.എഫിനൊപ്പം തുടരില്ലെന്നും ജോസ്​.കെ മാണി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.