കോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അന്വേഷണങ്ങളില്‍ മുന്‍ധാരണയോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ജേക്കബ് തോമസിന്‍െറ പല നിര്‍ദേശങ്ങള്‍ക്കും പിന്നില്‍ സ്ഥാപിത താല്‍പര്യമുണ്ട്. കെ.എം. മാണിക്കെതിരെ വ്യക്തിവിരോധം തീര്‍ക്കാനാണ് ജേക്കബ് തോമസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരന്വേഷണവും പകതീര്‍ക്കാനാകരുത്. എന്നാല്‍, ബാര്‍ ആരോപണത്തിലടക്കം നേരത്തെതന്നെ കുറ്റക്കാരനെന്ന് നിശ്ചയിച്ചുറപ്പിച്ച തരത്തിലാണ് ഡയറക്ടറുടെ ശരീരഭാഷ. പലപ്പോഴും മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ പാര്‍ട്ടിക്കെതിരെയാക്കാനും ശ്രമിച്ചു. ഇത്തരം വാര്‍ത്തകള്‍ നല്‍കിയാല്‍ കോടതി സ്വാധീനിക്കപ്പെടുമെന്ന് ജേക്കബ് തോമസ് കരുതുന്നെന്നും കഴിഞ്ഞദിവസം പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പദത്തിലത്തെിയ ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണി പ്രവേശം ഇപ്പോള്‍ അജന്‍ഡയിലില്ല. മുന്നണി വിട്ടാല്‍ ഒരുദിവസംപോലും കേരള കോണ്‍ഗ്രസിന് നിലനില്‍പില്ളെന്നായിരുന്നു പ്രചാരണം. എന്നാല്‍, പാര്‍ട്ടി മുന്നണിയില്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. ഒറ്റക്കുതന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.