സ്വതന്ത്ര നിലപാടിൽ മാറ്റമില്ല; മുന്നണിയിൽ ഇല്ലാത്തതിനാൽ വിപ്പ് ബാധകമല്ല -ജോസ് കെ. മാണി

കോട്ടയം: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇടത് സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുമെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

പി.ജെ. ജോസഫ് വിഭാഗം നൽകിയ വിപ്പ് അംഗീകരിക്കില്ല. പാർട്ടി എം.എൽ.എമാർക്ക് വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയിൽ നിന്ന് പുറത്താക്കിയതാണെന്നും അതിനാൽ മുന്നണിക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും അ​വി​ശ്വാ​സ​പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍ക്കാ​നാ​ണ് ജോ​സ്​ പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ, ജോ​സ​ഫ്​ വി​ഭാ​ഗ​ത്തിന്‍റെ നി​ല​പാ​ട്​ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്.

നാളെ നടക്കുന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും അവിശ്വാസ പ്രമേയവും ചൂണ്ടിക്കാട്ടിയാണ് കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ അ​ഞ്ചം​ഗ​ങ്ങ​ള്‍ക്ക് യു.​ഡി.​എ​ഫ് മൂ​ന്നു​വ​രി വി​പ്പാണ് ന​ല്‍കി​യ​ത്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭ​യി​ലെ ച​ര്‍ച്ച​ക​ളി​ലും എ​ന്ത്​ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മ​സ​ഭ​യി​ലെ യു.​ഡി.​എ​ഫ് വി​പ്പ് സ​ണ്ണി ജോ​സ​ഫ് ന​ല്‍കി​യ​ വി​പ്പി​ല്‍ നി​ർ​ദേ​ശിച്ചിട്ടുള്ളത്. നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ മൂ​ന്നു​വ​രി വി​പ്പ് ലം​ഘി​ച്ചാ​ല്‍ അ​യോ​ഗ്യ​രാ​ക്കു​ന്ന​തു​ള്‍പ്പെ​ടെ ന​ട​പ​ടി​ക​ള്‍ക്ക്​ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ല്‍, മു​ന്ന​ണി​യു​ടെ വി​പ്പി​ന് എ​ത്ര​മാ​ത്രം നി​യ​മ​സാ​ധു​ത​യു​ണ്ടാ​കു​മെ​ന്ന സം​ശ​യ​വു​മു​ണ്ട്. പാ​ർ​ട്ടി നി​ല​പാ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ന്തം അം​ഗ​ങ്ങ​ൾ​ക്ക്​ അ​ത​ത്​ പാ​ര്‍ട്ടി​യാ​ണ് വി​പ്പ് ന​ല്‍കേ​ണ്ട​ത്. ഇ​ത​നു​സ​രി​ച്ച്​ കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും പ​ര​സ്​​പ​രം വി​പ്പ്​ ന​ല്‍കി​. ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും ഇ​രു​പ​ക്ഷ​വും ന​ൽ​കിയിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.