Posted On
date_range Updated On
date_range കാര്യങ്ങൾ സംസ്ഥാന കമ്മിറ്റി തീരുമാനിക്കും -ജോസ് കെ.മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിെല ചെയർമാൻ സ്ഥാനം അടക്കമുള്ള വിഷയങ്ങൾ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ.മാണി എം.പി. ചെയർമാൻ-പാർലമെൻറി പാർട്ടി ലീഡർ പദവികൾ സംബന്ധിച്ച് പാർട്ടിയിൽ തർക്കം മുറുകുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് ജോസ് കെ.മാണി രംഗത്തെത്തിയത്.
സ്ഥാനമാന വിവാദം ദിവസങ്ങളായി പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടും ആദ്യമായാണ് ജോസ് കെ.മാണി പ്രതികരിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയിൽ ഇതിെൻറ പേരിൽ അഭിപ്രായവ്യത്യാസമില്ലെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംസ്ഥാന കമ്മിറ്റി ഉടൻ ചേരുമെന്നും ജോസ് കെ.മാണി അറിയിച്ചു.
പി.ജെ. ജോസഫിന് ചെയർമാെൻറ താല്‍ക്കാലിക ചുമതല നൽകിയത് പാർട്ടിതലത്തിൽ ആലോചിച്ചിട്ടാണോയെന്ന ചോദ്യത്തിനും എല്ലാവിഷയവും സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.