Posted On
date_range Updated On
date_range വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ. മാണി; ‘അമുസ് ലിം അംഗത്തെ കൗൺസിലിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കുന്നില്ല’
തിരുവനന്തപുരം: വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. മുനമ്പത്തെ മുൻനിർത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
വഖഫ് ബോർഡിലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
അമുസ് ലിം അംഗത്തെ വഖഫ് കൗൺസിലിൽ ഉൾപ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.