Posted On
date_range Updated On
date_range എൽ.ഡി.എഫിന് ചരിത്രമുന്നേറ്റമുണ്ടാകും -ജോസ് കെ. മാണി
കോട്ടയം: ജനവികാരം എൽ.ഡി.എഫിന് അനുകൂലമാണെന്നും തുടർഭരണമുണ്ടാകുമെന്നും ജോസ് കെ. മാണി. ചരിത്രമുന്നേറ്റമാകും എൽ.ഡി.എഫിനുണ്ടാകുക. എൽ.ഡി.എഫ് സർക്കാർ തുടരണമെന്ന് സാധാരണക്കാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലായും എൽ.ഡി.എഫിനൊപ്പം നിലയുറപ്പിക്കുമെന്നും വോട്ടു രേഖപ്പെടുത്തിയശേഷം അദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു േജാസ് കെ. മാണിക്ക് വോട്ട്. രാവിലെ കെ.എം. മാണിയുടെ കല്ലറ സന്ദർശിച്ചശേഷം കുടുംബസമ്മേതമാണ് അദേഹം വോട്ടുചെയ്യാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.