കൊച്ചി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. ഭർത്താവ് റോയ് തോമസിെൻറ െകാലപാതകവുമായി ബന്ധപ്പെട്ട് കൂടത്തായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ജാമ്യഹരജിയാണ് ജസ്റ്റിസ് വി. ഷേർസി തള്ളിയത്.
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ വിചാരണ വൈകുെന്നന്നത് ജാമ്യം നൽകാനുള്ള കാരണമല്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്. താമരശ്ശേരി കോടതിയിലും കോഴിക്കോട് ജില്ല കോടതിയിലും നൽകിയ ജാമ്യഹരജികൾ തള്ളിയതിനെത്തുടർന്നാണ് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചത്. വിചാരണ വൈകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.