ജോജു ജോർജ്
മൂന്നാർ: സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻമാരായ ജോജു ജോർജ് അടക്കം നാല് പേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹാസ്, കൊച്ചി സ്വദേശിനി ആർദ്ര എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഷാജി കൈലാസ് ചിത്രം ‘വരവി’ന്‍റെ ചിത്രീകരണത്തിനിടെ വൈകീട്ട് ആറോടെയാണ് അപകടം.
തലയാറിന് താഴെ ലക്കത്തിനും വെള്ളച്ചാട്ടത്തിനും ഇടയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ജോജുവിന്റെ ഇടതുകൈക്ക് മുറിവുണ്ട്. മുഹമ്മദ് സുഹാസിന്റെ കാലിനാണ് പരിക്ക്. ആർദ്രയുടെ തലക്കും. ഏതാനും ദിവസമായി മറയൂർ മേഖലയിൽ ഷൂട്ടിങ് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.