കൊട്ടക്കാമ്പൂർ ഭൂമി കൈ​േയറ്റം: ജോയ്​സ്​ ജോർജിനെ ന്യായീകരിച്ച്​ വീണ്ടും സർക്കാർ

തിരുവനന്തപുരം: കൊട്ടക്കാമ്പൂർ ഭൂമി കൈയേറ്റ വിഷയത്തിൽ ജോയ്​സ്​ ജോർജ്​ എം.പിയെ ന്യായീകരിച്ച്​ വീണ്ടും സർക്കാർ. കൊട്ടക്കാമ്പൂരിൽ ജോയ്​സ്​ ജോർജ്​ എം.പി ഭൂമി ​ൈകയേറിയിട്ടില്ലെന്ന്​ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. വയനാടും ഭൂമി കൈയേറ്റ വാർത്തകൾ പുറത്തു വന്നതോടെ പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിക്കുകയായിരുന്നു. 

എന്നാൽ ജോയ്​സ്​ ജോർജ്​ ഭൂമി കൈയേറിയില്ലെന്ന മന്ത്രിയു​െട പരാമർശം പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്​. ആ സാഹചര്യത്തിൽ ജോയ്​സ്​ ജോർജിനെ നിയമസഭയിൽ റവന്യൂമന്ത്രി തന്നെ ന്യായീകരിക്കുന്നതെങ്ങനെ എന്ന്​​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ചോദിച്ചു. എം.പി എന്ന നിലയിൽ അദ്ദേഹം ഭൂമി കൈയേറിയിട്ടില്ല എന്നാണ്​ താൻ ഉദ്ദേശിച്ചതെന്ന്​ മന്ത്രി വിശദീകരിച്ചു. പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയാണ്​ ജോയ്​സി​​െൻറയും കുടുംബത്തി​​​െൻറയും കൈവശമുള്ളത്​ എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം റവന്യൂമന്ത്രിയെ ശക്​തമായി വിമർശിച്ചു​.

ജോയ്​സ്​ ജോർജനെതിരെ പ്രതിപക്ഷം ദുരാരോപണം ഉന്നയിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.  

​ൈക​േയറ്റക്കാർക്ക്​ കൂട്ടു നിൽക്കുന്ന ഉദ്യോഗസ്​ഥർക്കെതി​െര ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ റവന്യൂ മന്ത്രിയും വ്യക്​തമാക്കി. കൈ​േയറ്റം ഒഴിപ്പിക്കുന്നതിന്​ മുൻകൈയെടുത്ത ഒരു ഉദ്യോഗസ്​ഥനെയും ശിക്ഷിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും റവന്യു മന്ത്രി വിശദീകരിച്ചു. സർക്കാർ ഭൂമി കൈയേറ്റവും അതിനെതിരായ നടപടികളെയും കുറിച്ചുള്ള പ്രതിപക്ഷത്തി​​​െൻറ ചോദ്യങ്ങൾക്ക്​ മറുപടി നൽകുകയായിരുന്നു മന്ത്രി. 

Tags:    
News Summary - Joice George Mp's Land Encroachment - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.