Posted On
date_range Updated On
date_range ജോസ് വിഭാഗം ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല -പി.ജെ. ജോസഫ്
കോട്ടയം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കത്തിൽ പ്രതികരണവുമായി പി.ജെ ജോസഫ്. പാലാ ഉപതെരഞ്ഞെടുപ്പിനായി ജോസ് വിഭാഗം ഇതുവരെ രണ്ടില ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.ജെ ജോസഫ്. അതിനാൽ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കട്ടെയെന്നും ജോസഫ് പറഞ്ഞു.
വർക്കിങ് ചെയർമാന്‍റെ പേരിൽ കത്ത് നൽകിയാൽ ചിഹ്നം നൽകാമെന്നും ഈ നിർദേശം ഇന്നലെ അവരെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് ടോമിന്‍റെ നാമനിർദേശപത്രികയിൽ ഒപ്പുവെക്കില്ലെന്നും കേരള കോൺഗ്രസിന് പാലായിൽ ഒദ്യോഗിക സ്ഥാനാർഥിയില്ലെന്നും ഇന്നലെ ജോസഫ് തുറന്നടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.