പ്രതിഷേധിച്ച്​ പ്രതിപക്ഷം; പ്രതി​േരാധം തീർക്കാനാകാതെ ഇടതുപക്ഷം

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവിനും കുടുംബത്തിനുമെതിരായ  പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ എ.കെ ആൻറണി, ഉമ്മൻചാണ്ടി, എം.എം ഹസൻ തുടങ്ങിയവർ സർക്കാറിനെതിരെ വിമർശനവുമായി  രംഗത്തെത്തിയപ്പോൾ പൊലീസിന് വീഴ്ച സംഭവിച്ചെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ്  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.
ഒരമ്മയെ നേരിടേണ്ടത് ഇങ്ങനെയല്ല -ആൻറണി
ന്യൂഡൽഹി: കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60ാം വാർഷികം കരിദിനമായി മാറുന്ന പൊലീസ് ക്രൂരതയാണ് തിരുവനന്തപുരത്ത് നടന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. മക​െൻറ വേർപാടിൽ വേദനിക്കുന്ന ഒരമ്മയെ സമീപിക്കേണ്ടത് ഇങ്ങനെയല്ല. ആദ്യ മന്ത്രിസഭയുടെ വാർഷികാഘോഷം മാറ്റിവെക്കുകയാണ് മര്യാദയുണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത്. ആ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത്, മണിക്കൂറുകൾക്കകം ആട്ടവും പാട്ടും നടത്തുന്നത് ആഭാസമാണ്. മുഖ്യമന്ത്രി മാപ്പു പറയുകയും കുറ്റക്കാരായവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. 
സർക്കാറിനും പൊലീസിനും എന്തുപറ്റിയെന്ന് ആൻറണി ചോദിച്ചു. മകൻ നഷ്ടപ്പെട്ടശേഷം നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാതെ മാനസികമായി തകർന്ന ഒരമ്മയെയാണ് പൊലീസ് മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് സമരം ഒഴിവാക്കാൻ ശ്രമിക്കേണ്ടിയിരുന്നു. ആശ്വാസം നൽകി പറഞ്ഞുവിടേണ്ടതിന് പകരം സാേങ്കതികത്വം നിരത്തുകയും അപമാനിക്കുകയും ചെയ്തത് കേരളത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് നടപടി കേരളത്തിന് അപമാനം -ഉമ്മൻ ചാണ്ടി
 മലപ്പുറം: തിരുവനന്തപുരത്ത് ഡി.ജി.പി ഒാഫിസിന് മുന്നിൽ സത്യഗ്രഹമിരുന്ന ജിഷ്ണു പ്രണോയിയുടെ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കുമെതിരായ പൊലീസ് നടപടി കേരളത്തിന് അപമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മകൻ നഷ്ടപ്പെട്ട അമ്മയുടെയും അവരുടെ ബന്ധുക്കളുടെയും വേദന കാണാൻ പൊലീസിന് കഴിഞ്ഞില്ല. മലപ്പുറം പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സമരങ്ങൾക്ക് ഡി.ജി.പി ഒാഫിസിന് മുന്നിൽ നിയന്ത്രണം ഉണ്ടാകാം. എന്നാൽ, രാഷ്ട്രീയ ലക്ഷ്യങ്ങൾവെച്ചുള്ള ഏതെങ്കിലും സംഘടനകളുടെ സമരമായിരുന്നില്ല. മകൻ നഷ്ടപ്പെട്ട അമ്മയുടെ ദീനരോദനമായിരുന്നു. അത് അറിയാനുള്ള മനസ്സ് അധികൃതർക്ക് ഇല്ലാതെപോയെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സമരങ്ങളും മകൻ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖവും വേറെയാണ്. പൊലീസ് നടപടിയിലേക്ക് നയിച്ചത് മറ്റു സംഘടനക്കാർ പ്രശ്നം ഉണ്ടാക്കിയതുകൊണ്ടാണെന്ന കോടിയേരിയുടെ നിലപാട് ശരിയെല്ലന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
പൊലീസിന് വീഴ്ച സംഭവിെച്ചങ്കിൽ നടപടി -കോടിയേരി
മലപ്പുറം: ജിഷ്ണുവി​െൻറ ബന്ധുക്കൾക്കെതിരായ പൊലീസ് നടപടിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡി.ജി.പിയെ കാണാൻ ബന്ധുക്കൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, ഡി.ജി.പിയുടെ ഒാഫിസിന് മുന്നിൽ സത്യഗ്രഹം അനുഷ്ഠിക്കാനാണ് അവർ ശ്രമിച്ചത്. ബി.ജെ.പി, എസ്.യു.സി.െഎ, എസ്.ഡി.പി.െഎ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും അവരോടൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതാണ് പ്രശ്നത്തിന് കാരണം. 
ബി.െജ.പിയും യു.ഡി.എഫും ചേർന്ന് ഹർത്താൽ പ്രഖ്യാപിച്ചതുതന്നെ ഇതി​െൻറ തെളിവാണ്. മലപ്പുറം തെരഞ്ഞെടുപ്പിൽ കോലീബി സഖ്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങളും ഇതിന് പിന്നിലുണ്ടെന്ന് കോടിയേരി ആരോപിച്ചു.  
മനുഷ്യത്വരഹിത നടപടി –ഹസൻ
കൊച്ചി: മകൻ മരിച്ച് മൂന്ന് മാസം തികയും മുമ്പ് നീതിതേടിയെത്തിയ ഒരമ്മയോട് പൊലീസ് കാട്ടിയത് മനുഷ്യത്വരഹിത നടപടിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സംസ്ഥാന പൊലീസ് മേധാവിയുടെ ഒാഫിസിനുമുന്നിലാണ് ത​െൻറ മകൻ ജിഷ്ണു പ്രണോയിയുടെ ഘാതകർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ മഹിജ എത്തിയത്. എന്നാൽ, കരുണയില്ലാത്ത സമീപനം സ്വീകരിച്ച പൊലീസ് ആ അമ്മയെ ചവിട്ടുകയും വലിച്ചിഴക്കുകയുമായിരുന്നു.  നോട്ട് നിരോധനമെന്ന കേന്ദ്രത്തി​െൻറ അടിസ്ഥാന വീഴ്ചക്കെതിരെ മുന്നൊരുക്കം നടത്തുന്നതിൽ ധനമന്ത്രി തോമസ് െഎസക്കിന് സംഭവിച്ച പിടിപ്പുകേടാണ് പുതിയ നോട്ട് പ്രതിസന്ധിക്ക് കാരണമെന്ന് ഹസൻ ആരോപിച്ചു. 
കടുത്ത അപരാധം -കെ.പി.എ. മജീദ്
മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും ക്രൂരമായി അക്രമിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത പൊലീസ് നടപടി കടുത്ത അപരാധവും പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വാര്‍ത്തകുറിപ്പിൽ പറഞ്ഞു. സർക്കാറി​െൻറ സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങള്‍ ഈ നടപടിയിലൂടെ അപഹസിക്കപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി മാപ്പ് പറയണം –സുധീരൻ
തിരുവനന്തപുരം: നീതിക്കുവേണ്ടി സമാധാനപരമായ സത്യഗ്രഹത്തിന് ഡി.ജി.പി ഓഫിസിന് മുന്നിലെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെയും അമ്മാവന്‍ ശ്രീജിത്ത് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെയും നേരെ നടത്തിയ അതിക്രമം പൊലീസിന് തീരാകളങ്കമാണെന്ന് വി.എം. സുധീരൻ. സംഭവം കേരളത്തിന്‌ അപമാനകരമാണ്. മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് നീതി ഉറപ്പുവരുത്തി ആശ്വാസം നല്‍കാന്‍ ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ അതിനു തയാറാകാതെ വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങളെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.
നടപടി ക്രൂരം -കെ.എം. മാണി
േകാട്ടയം: പൊലീസ് നടപടി ക്രൂരവും നിന്ദ്യവുമാണെന്ന് കേരള കോൺഗ്രസ്- എം ചെയർമാൻ കെ.എം. മാണി. മാതാവിനെ മർദിക്കാൻ പൊലീസ് കാണിച്ച ആവേശം ജിഷ്ണുവി​െൻറ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുന്നതിൽ കാട്ടണമായിരുന്നു. കുറ്റക്കാരായ െപാലീസ് ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യണം. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിനു മുന്നിൽ നടന്ന സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷം കേരള കോൺഗ്രസ്- എം ബഹിഷ്കരിച്ചതായും കെ.എം. മാണി പറഞ്ഞു.
ഡി.ജി.പിയെ പുറത്താക്കണം -കുമ്മനം
കോട്ടയം: ജിഷ്ണുവി​െൻറ മാതാവിനെ ക്രൂരമായി റോഡിലൂടെ വഴിച്ചിഴച്ച പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഇതിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ഡി.ജി.പിയെ പുറത്താക്കുകയും ചെയ്യണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അപലപനീയം -യൂത്ത് ലീഗ് 
കോഴിക്കോട്: ജിഷ്ണുവി​െൻറ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത അമ്മ മഹിജയെ വലിച്ചിഴക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടി അപലപനീയമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞു. 

Tags:    
News Summary - jishnu mother arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.