പുളിക്കലിൽ ജ്വല്ലറി കുത്തിതുറന്ന്​ വൻ മോഷണം

മലപ്പുറം: കൊണ്ടോട്ടിക്കടുത്ത്​ പുളിക്കലിലെ എസ്​.എം ജ്വല്ലറി കുത്തിതുറന്ന് വൻ മോഷണം. മാനോളി ഷാജിയുടെയും ,നുപ്പിടി മുസ്തഫയുടെയും ഉടമയിലുള്ള എസ്.എം. ജ്വല്ലറിയിലാണ്​ മോഷണം നടന്നത്​.ഏകദേശം മുപ്പതോളം പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു.സി.സി.ടി.വി., ഡി.വി.ആർ ,കമ്പ്യൂട്ടർ, ഇൻവെർട്ടർ എന്നിവ നശിപ്പിക്കപ്പെട്ട നിലയിൽ സമീപത്തെ തോട്ടിൽ നിന്നും കണ്ടെടുത്തു.

ജ്വല്ലറിയിൽ പിൻവശത്തെ ചുമർ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന് ലോക്കർ കുത്തിപ്പൊളിച്ചാണ്​ മോഷ്​ടാക്കൾ അകത്ത്​ കയറിയത്​. തൊട്ടടുത്ത ഹോട്ടൽ കച്ചവടം നടത്തുന്ന ആളാണ് ആദ്യം എഴുമണിക്ക് കണ്ടത്.അദ് ദേഹമാണ് കടയുടമ മുസ്തഫയെ ഈ വിവരമറിയിച്ചത്. ശേഷം കൊണ്ടോട്ടി പോലീസിൽ പരാതി നൽകുകയും, സി.ഐ.ഗംഗാദരന്റ നേതൃത്വത്തിൽ മലപ്പുറത്ത് നിന്ന് ഫോറൻസി വിഭാഗവും, വിരലടയാള വിദഗ്ധ സംഘവും, ഡോഗ് സ്കോഡും പരിശോധനക്കെത്തി.

Tags:    
News Summary - jewellery-theft-in-malappuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.