ജെ.ഇ.ഇ മെയിൻ: നാടിന്​ അഭിമാനമായി ഷാഫിൽ

കോഴിക്കോട്: ജോയൻറ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) മെയിനിൽ കേരളത്തിന് അഭിമാനമായി ഷാ‍ഫിൽ മാഹീ​െൻറ നേട്ടം. ദേശീയതലത്തിൽ എട്ടാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്കും നേടിയാണ് കോഴിക്കോട് റെയ്സ് പബ്ലിക് സ്കൂളിലെ ഈ പ്ലസ്ടു വിദ്യാർഥി വിജയിച്ചത്. 

360ൽ 345 മാർക്കാണ് മെയിൻ പരീക്ഷയിൽ ഷാഫിൽ നേടിയത്. കേരളത്തിലാദ്യമായിട്ടാണ് ജെ.ഇ.ഇ മെയിനിൽ ഇത്രയും ഉയർന്ന റാങ്ക് ഒരാൾക്ക് കിട്ടുന്നതെന്നതി​െൻറ സന്തോഷത്തിലാണ് ഷാഫിലി​െൻറ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും. 

തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജിെല സിവിൽ എൻജി.വിഭാഗം അധ്യാപകനായ കെ.‍എ. നിയാസിയുടെയും കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷംജിതയുടെയും ഏക മകനാണ് ഷാഫിൽ മാഹീൻ. തിരൂർ ബി.പി അങ്ങാടി സ്വദേശികളായ ഇവർ മക​െൻറ പഠനസൗകര്യാർഥം മാവൂർ റോഡിലെ സൗഭാഗ്യ അപ്പാർട്ട്മ​െൻറ്സിലാണ് താമസം.

മേയ് 21ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഇതിലും മികച്ച റാങ്കുനേടണമെന്ന ആഗ്രഹത്തോടെ തയാറെടുപ്പു നടത്തുകയാണ് ഷാഫിൽ. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗണിതം പഠിക്കാനാണ്  താൽപര്യം. ഗണിതത്തെ ഏറെ സ്നേഹിക്കുന്ന ഈ 18കാരൻ  കുറെ വർഷങ്ങളായി മാത്സ് ഒളിമ്പ്യാഡിൽ ദേശീയതലത്തിലെ ആദ്യ പത്ത് റാങ്കുകാരിലൊരാളാണ്. 

കഠിനാധ്വാനവും പഠനത്തോടുള്ള, പ്രത്യേകിച്ച് കണക്കിനോടുള്ള ഇഷ്ടവുമാണ് തന്നെ നേട്ടത്തിനർഹനാക്കിയത്. രക്ഷിതാക്കളുടെയും റെയ്സിലെ അധ്യാപകരുടെയും പിന്തുണയും മറക്കാനാവില്ല. ഷാഫിൽ  പറഞ്ഞു. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിലാണ് പത്താംക്ലാസുവരെ പഠിച്ചത്. 

Tags:    
News Summary - JEE main

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.