കോഴിക്കോട്: ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ റവന്യു ഉദ്യോഗസ്ഥ ജയശ്രീ കുടുംബ സുഹൃത്തായിരുന്നുവെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. ജയശ്രീയുടെ വീട്ടിലെ ചടങ്ങുകളില്ലൊം ജോളിയോടൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും ഷാജു പറഞ്ഞു.
ജോളിക്ക് ഒരു കൂട്ടുകാരി ഉണ്ടെങ്കിൽ അത് ജയശ്രിയാണ്. അവർ നല്ല അടുപ്പത്തിലായിരുന്നു. കല്യാണത്തിന് മുമ്പ് തന്നെ ജോളിയോടൊപ്പം ജയശ്രീയുടെ വീട്ടില്‍ പോയിട്ടുണ്ട്. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതിനെകുറിച്ച് തനിക്കറിയില്ല. തനിക്കറിയാത്ത പല കാര്യങ്ങളും ജയശ്രീക്കറിയാമായിരിക്കാമെന്നും ഷാജു പറഞ്ഞു.
ജോളിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസ് ഫോണും കൊണ്ടുപോയി എന്നാണ് താൻ കരുതിയത്. എന്നാൽ പിന്നീടാണ് ഫോൺ കിട്ടിയിട്ടില്ലെന്ന് മനസ്സിലായത്. ഫോണ്‍ എവിടെയാണെന്ന് തനിക്കറിയില്ല. ജോളിയുടെ ബന്ധുക്കളുടെ കയ്യിലുണ്ടാകാമെന്നാണ് കരുതുന്നതെന്നും ഷാജു വ്യക്തമാക്കി.
ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് കൂടത്തായി വില്ലേജ് ഓഫീസിൽ നിന്ന് കാണാതായിരുന്നു. ഇതിനു പിന്നിൽ ജയശ്രിക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് തന്നെ സഹായിച്ചത് ജയശ്രിയാണെന്ന് ജോളി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ജയശ്രിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പൊലീസ് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാവും ജയശ്രിക്കെതിരെ നടപടിയെടുക്കേണാ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.