മകനെ കൊന്നകേസിൽ ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊട്ടിയം: കൊല്ലത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍  മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തുമണിക്കാണ് ജയമോളെ പരവൂര്‍ കോടതിയിൽ ഹാജരാക്കുക. സംഭവത്തിൽ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്.

വസ്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി കൂടുതൽ അന്വേഷണം നടത്താനാണു നീക്കം. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജയമോളെ ഇന്നലെ തെ​ളി​വെ​ടു​പ്പി​ന് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ ജ​ന​ങ്ങൾ പ്രകോപിതരായിരുന്നു. പൊ​ലീ​സ് വ​ല​യം ഭേ​ദി​ച്ച് കൂ​ക്കു​വി​ളി​ക​ളും അ​സ​ഭ്യ​വ​ർ​ഷ​വു​മാ​യെ​ത്തി​യ ജ​ന​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​ന്​ നി​ര​വ​ധി​ത​വ​ണ ലാ​ത്തി​വീ​ശേ​ണ്ടി​വ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ വ​ൻ പൊ​ലീ​സ് അ​ക​മ്പ​ടി​യി​ലാ​ണ് കു​രീ​പ്പ​ള്ളി നെ​ടു​മ്പ​ന കാ​ട്ടൂ​ർ മേ​ലേ​ഭാ​ഗം സെ​ബ​ദി​ൽ ജ​യ​മോ​ളെ മൃ​ത​ദേ​ഹം ക​ത്തി​ച്ച പു​ര​യി​ട​ത്തി​ലും ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ത്തും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

മ​ക​നും ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ജി​ത്തു ജോ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​​​​െൻറ ഒ​രു പ​ശ്ചാ​ത്താ​പ​വും ഇ​വ​രു​ടെ മു​ഖ​ത്ത് പ്ര​ക​ട​മാ​യി​രു​ന്നി​ല്ല. തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​രെ കാ​ണാ​നാ​യി ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കു​നേ​രെ ഇ​വ​ർ പ​ല​പ്പോ​ഴും ക​യ​ർ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കൊ​ല ന​ട​ത്തി​യ രീ​തി​യും മൃ​ത​ദേ​ഹം ക​ത്തി​ച്ച സ്ഥ​ല​വും ഉ​പേ​ക്ഷി​ക്കാ​നാ​യി കൊ​ണ്ടു​പോ​യ വ​ഴി​ക​ളും ഇ​വ​ർ ​െപാ​ലീ​സി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. കു​ടും​ബ വീ​ടി​ന​ടു​ത്തെ ആ​ളൊ​ഴി​ഞ്ഞ മ​ര​ച്ചീ​നി തോ​ട്ട​ത്തി​ലെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സെ​പ്റ്റി​ക്​​ടാ​ങ്കി​​​​െൻറ മേ​ൽ​മൂ​ടി ത​ക​ർ​ത്ത് മൃ​ത​ദേ​ഹം അ​തി​നു​ള്ളി​ൽ ഉ​േ​പ​ക്ഷി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി. സ്ലാ​ബ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തി​നാ​യി വെ​ട്ടു​ക​ത്തി​യും കൈ​യി​ൽ ക​രു​തി​യി​രു​ന്നു. അ​തി​ന്​​ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം അ​വി​ടെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് പ​റ​ഞ്ഞു.  

കു​ട്ടി​യെ ക​ഴു​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഷാ​ൾ,  കു​ട്ടി​യു​ടെ ചെ​രി​പ്പു​ക​ൾ, മൃ​ത​ദേ​ഹം വ​ലി​ച്ചി​ഴ​ച്ച്​ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ർ​ത്ത്, ക​രി​ഞ്ഞ അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ൾ, വ​ലി​ച്ചു​നീ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കോ​രി, മ​ണ്ണെ​ണ്ണ വാ​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ച ക​ന്നാ​സ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹ​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന ​ൈക​യും കാ​ലും മൃ​ത​ദേ​ഹം കി​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന്​ തെ​ളി​വെ​ടു​പ്പി​നി​ടെ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ തി​രി​കെ കൊ​ണ്ടു​പോ​ക​വെ പൊ​ലീ​സ് ജീ​പ്പി​നു​നേ​രെ ക​ല്ലേ​റു​ണ്ടാ​യി. പ്ര​തി​യാ​യ ജ​യ​മോ​ൾ​ക്ക് മ​നോ​രോ​ഗ​മു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ശേ​ഷ​മാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജോ​ബ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - JayaMol will be produced in the court today-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.