കോട്ടയത്തെ ഒരു കോളേജ് കൂടി മഞ്ഞപ്പിത്തത്തെ തുടർന്ന് അടച്ച് പൂട്ടി. കിടങ്ങൂർ എഞ്ചിനിയറിങ് കോളജിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിച്ചത്. ഹോസ്റ്റലുകളിൽ നിന്നാണ് രോഗം പകർന്നത്. വിദ്യാർഥികളും അധ്യാപകരും അടക്കം 40 പേർക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ടു. ആരോഗ്യ വകുപ്പ് കോളേജിൽ പരിശോധന നടത്തുന്നുണ്ട്.
നേരത്തേ മാന്നാനം കെ.ഇ കോളജില്‍ വിദ്യാർഥികൾക്കും അധ്യാപകർക്കും മഞ്ഞപ്പിത്തബാധയുണ്ടായതിനെ തുടർന്ന് ഒരു വിദ്യാർഥി മരിച്ചിരുന്നു. തിരുവനന്തപുരം നേമം എടക്കോട് സ്നേഹസില്‍ സുരേഷിെൻറ മകൻ പ്രേം സാഗറാണ് (18) മരിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് കോളജ് വിദ്യാർഥികള്‍ക്കിടയില്‍ മഞ്ഞപ്പിത്തബാധയുള്ളതായി ശ്രദ്ധയിൽപെട്ടത്. ജനുവരി അവസാനത്തോടെ ഇത് വ്യാപകമായി പടര്‍ന്നു. അപ്പോഴാണ് പ്രേമിനും രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.