നാട്ടികയിലെ സി.പി.ഐ സ്​ഥാനാർഥി മരിച്ചതായി വാർത്തനൽകി ജന്മഭൂമി

കോഴിക്കോട്​: നാട്ടിക മണ്ഡലം ഇടതുമുന്നണി സ്​ഥാനാർഥി മരിച്ചതായി വ്യാജ വാർത്ത നൽകി ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. സി.പി.ഐയുടെ സി.സി. മുകുന്ദൻ മരിച്ചതായാണ്​ ചരമ​ക്കോളത്തിൽ വാർത്ത നൽകിയത്​. മുകുന്ദന്‍റെ ചിത്രം സഹിതമാണ്​ വാർത്ത.

ജന്മഭൂമിയുടെ തൃശൂർ എഡിഷനിലാണ്​ വാർത്ത. വാർത്ത​െക്കതിരെ പ്രതിഷേധം വ്യാപകമായതോടെ പത്രത്തിന്‍റെ ഇ പതിപ്പ്​ പിൻവലിച്ചു. സി.സി. മുകുന്ദന്‍റെ വ്യക്തിഗത വിവരങ്ങളടക്കം നൽകിയാണ്​ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്​.


വ്യാജവാർത്ത നൽകിയ ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു. സംഭവത്തിൽ പത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്​. എം.എൽ.എ ഗീത ഗോപിയെ മാറ്റിയാണ്​ നാട്ടികയിൽ സി.സി. മുകുന്ദന്​ സി.പി.ഐ സീറ്റ്​ നൽകിയത്​.

Tags:    
News Summary - janmabhoomi gave Fake death news of cpi candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.