Posted On
date_range Updated On
date_range പൊതുമേഖല എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ ഇന്ന് പ്രവർത്തിക്കും
കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവ യുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യൂ ദിനമായ ഞായറാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കും.
ഒഴിവാക്കാനാവാത്ത അടിയന്തര ആവശ്യങ്ങൾക്കായാണ് പമ്പുകൾ തുറക്കുന്നതെന്ന് എണ്ണക്കമ്പനികളുടെ സംസ്ഥാനതല കോഓഡിനേറ്ററും ഇന്ത്യൻ ഓയിൽ കേരളയുടെ സംസ്ഥാന തലവനും ജന. മാനേജറുമായ വി.സി. അശോകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.