ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: ബന്ധു ഉൾപ്പെടെയുള്ള പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഇന്നുണ്ടായേക്കും

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയായ പെൺകുട്ടിയെ 2019ൽ ബലാത്സംഗത്തിനിരയാക്കിയ ബന്ധുവിനെയും മറ്റൊരാളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് വർഷം മുമ്പ് ബലാത്സംഗത്തിനിരയാക്കിയ കാര്യം പെൺകുട്ടി പൊലീസിൽ മൊഴി നൽകുകയായിരുന്നു. ഇതു പ്രകാരം കേസെടുക്കുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത അഞ്ച് പേരാണ് നിലവിൽ അറസ്റ്റിലുള്ളത്.

കഴിഞ്ഞയാഴ്ച കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം കായക്കൊടി സ്വദേശിനിയായ പതിനേഴുകാരിയെ സംശയാസ്പദ നിലയിൽ കണ്ട ആളുകൾ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് ക്രൂരമായ ബലാത്സംഗത്തിന്‍റെ വിവരം പുറത്തുവന്നത്. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പാനീയത്തിൽ മയക്കു മരുന്ന് കലർത്തി കുടിപ്പിച്ച ശേഷം ക്രൂരമായ പീഡനത്തിന് ഇരയാക്കിയ വിവരം പെൺകുട്ടി പറയുന്നത്​.

ഒക്ടോബർ മൂന്നിന് സുഹൃത്തിനോടൊപ്പം വിനോദസഞ്ചാര കേന്ദ്രമായ കുറ്റ്യാടി ജാനകിക്കാട്ടിലെത്തിയ പെൺകുട്ടിയെ പാനീയത്തിൽ മയക്കുമരുന്ന്​ കലർത്തി നൽകി സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലിൽ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മൽ രാഹുൽ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ്(24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവരെ കോഴിക്കോട് പോക്സോ സ്പെഷ്യൽ കോടതി റിമാൻഡ്​ ചെയ്​തിരിക്കുകയാണ്.

ഒക്​ടോബർ 16നും താൻ ബലാത്സംഗത്തിനിരയായതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ജാനകിക്കാട്​ കേസിൽ റിമാൻഡിലുള്ള രാഹുൽ (22), കായക്കൊടി പാലോളി മാവിലെപ്പാടി മെർവിൻ ​(22)എന്നിവർ ചേർന്ന് ചെമ്പനോടയിൽ വെച്ച് പീഡിപ്പിച്ചതായാണ് കുട്ടി മൊഴി നൽകിയത്. തുടർന്ന്​ മെൽവിനെയും അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - janakikkadu gang rape more accused will be arrested today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.