ഇരക്കൊപ്പം; ശക്തമായ തെളിവോടെ അറസ്റ്റ്- ഇ.പി

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയിൽ കന്യാസ്ത്രീയുടെ കൂടെ സർക്കാറുണ്ടെന്ന് മന്ത്രി ഇ.പി ജയരാജൻ. സർക്കാർ ഇരക്കൊപ്പമാണ്. ഏറ്റവും നീതിപൂർവമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തിൽ ആരും ഭയപ്പെടേണ്ടതില്ല.

ഒരു കുറ്റവാളിയെയും രക്ഷിക്കില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റമറ്റ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കത്തക്ക തെളിവോടെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ദു:ഖകരമാണെന്നും ജയരാജൻ പറഞ്ഞു.

പി.കെ ശശി പീഡിപ്പിച്ചെന്ന പരാതിയിൽ സി.പി.എം സെക്രട്ടറിക്കു വനിതാ പ്രവർത്തക നൽകിയ പരാതി പൊലീസിനുള്ളതല്ല, പൊലീസിനു നൽകേണ്ട പരാതി പൊലീസിനു നൽകണം.

മെഡിക്കൽ ചെക്ക് അപ് കഴിഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തും. മുഖ്യമന്ത്രി പൂർണ ആരോഗ്യവാനാണ്. സംസ്ഥാനത്ത് ഭരണസ്തംഭനമില്ല.ഭരണകാര്യങ്ങൾ നന്നായി നടക്കുന്നു.മന്ത്രിമാർ ജില്ലകളിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിലാണ്. അത് തടസ്സപ്പെടാതിരിക്കാനാണ് മന്ത്രിസഭാ യോഗം ചേരാത്തതെന്നും ഇ.പി പ്രതികരിച്ചു.

Tags:    
News Summary - jalandhar bishop case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.