കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ജാമ്യാപേക്ഷ നൽകിയത് അറസ്റ്റിന് തടസമല്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കർ. ബുധനാഴ്ച ബിഷപ്പിനെ ചോദ്യം ചെയ്യും. രാവിലെ 10ന് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യുന്ന സ്ഥലം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഫ്രാേങ്കാ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി സെപ്തംബർ 25 ലേക്ക് മാറ്റിയിരുന്നു. പരാതിക്ക് പിന്നിൽ വ്യക്തി വിരോധമാണെന്നും കന്യാസ്ത്രീ തനിക്കെതിരെ കള്ളക്കഥ മെനയുകയാണെന്നും ഫ്രാേങ്കാ മുളക്കൽ ൈഹകോടതിയിൽ നൽകിയ ഹരജിയിൽ ആരോപിച്ചിരുന്നു.
മിഷനറീസ് ഓഫ് ജീസസിെൻറ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് കന്യാസ്ത്രീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിനെ തുടർന്നുണ്ടായ വ്യക്തിവിരോധമാണ് ഇപ്പോൾ തനിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരാനുള്ള കാരണം. പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലായിരുന്നു കന്യാസ്ത്രീയെ പുറത്താക്കിയത്. തുടര്‍ന്നാണ് പരിയാരത്തേക്ക് അവരെ സ്ഥലം മാറ്റിയത്. കന്യാസ്ത്രീയും ബന്ധുക്കളും ഇതിെൻറ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിഷപ്പ് ഹരജിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.