എറണാകുളം: കോലഞ്ചേരി പഴന്തോട്ടം പളളിക്ക് പുറത്ത് യാക്കോബായ മെത്രാപൊലീത്തയുടെ പ്രാർഥനാ ഉപവാസം അവസാനിപ്പിച ്ചു. കുന്നത്തുനാട്
ആർ.ഡി.ഒയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ പളളിയിലെ പഴയ ചാപ്പലിൽ കുർബാന നടത്താൻ അനുമതി നൽകിയതോടെയാണ് ഉപവാസം അവസാനിച്ചത്.
കുർബാനക്ക് ശേഷം മെത്രാപൊലീത്ത തോമസ് പ്രഥമൻ കത്തോലിക്ക ബാവതിരികെ പോയി. എന്നാൽ പഴയ ചാപ്പൽ വിട്ടു പോകാൻ യാക്കോബായ വിശ്വാസികൾ തയ്യാറായിട്ടില്ല. ഇരുവിഭാഗവും പള്ളി പരിസരത്ത് തുടരുന്നതിനാൽ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.