പ്രകൃതി വിഭവങ്ങളുടെ കൊള്ളക്കെതിരേ ജനരോഷം ഉയരണമെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം:പ്രകൃതി വിഭവങ്ങളുടെ പരിപാലന അവകാശം സർക്കാരുകളിൽ നിന്നും തദേശീയ ജനവിഭാഗങ്ങളിൽ നിന്നും ഏറ്റെടുത്ത് കുത്തകകൾക്കു കൈമാറുന്ന നടപടികളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യമേഖലാ സംരക്ഷണ സമിതിയുടെ സംസ്ഥാന തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കരിമണലും കടൽ മണലും കടൽ മണലും വീതം വെച്ച് കുത്തക കമ്പനികൾക്ക് വിറ്റു തുലക്കാനുള്ള നടപടികൾക്ക് വേഗം വർധിച്ചിരിക്കുകയാണ്. ബ്ലൂ ഇക്കോണമിയുടെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിലെ മത്സ്യമേഖലയെ പൂർണമായും തകർക്കുമെന്നും അവർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശം തകർക്കുന്നതിനു പുറമേ ദുർബലമായ കേരള തീരത്തെ പൂർണമായും തകർക്കുന്നനയവുമാണിത്. ഇതിനെതിരേ മത്സ്യബന്ധന മേഖല ഒറ്റക്കെട്ടായി രംഗത്തിറങ്ങണ ഒന്നും കേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം പൂർണമായും നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നതെന്ന് മുൻ മന്ത്രി എസ്. ശർമ്മ പറഞ്ഞു. കടൽമണൽ ഖനന നീക്കം പസഫിക്കിലേയും, നോർത്ത് സീയിലെയും ചെറു രാജ്യങ്ങളെ പൂർണമായും തകർത്തെറിഞ്ഞത് നാം കാണണം. രാഷ്ട്രങ്ങളുടേയും, സംസ്ഥാനങ്ങളുടേയും അവകാശങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സംഘടനയുടെ പ്രമാണ രേഖകളുടെ നഗ്നമായ ലംഘനമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ അധ്യക്ഷത വഹിച്ചു. സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്, യു.ടി.യു.സി. സംസ്ഥാന ഭാര വാഹി പി.ജി. ഉദയഭാനു, ബോട്ടുടമ സംഘടനാ നേതാവ് ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, മത്സ്യത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി, ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എം.എൻ. ശിവദാസൻ, കടൽ' മുൻ ഡയറക്ടർ ഫാ. ആന്റണിറ്റോ പോൾ തുടങ്ങിയവർ സംസാരിച്ചു.  

Tags:    
News Summary - J. Mercikuttyamma should raise public anger against the looting of natural resources.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.