പ്രതികളായ മോ​ഹ​ൻ​കു​മാ​ർ, വി​ന​യ്കു​മാ​ർ ദാ​സ്

കാറിടിപ്പിച്ച് കൊല; സി.ഐ.എസ്.എഫുകാരനെ രക്ഷപ്പെടാൻ സഹായിച്ചത് മറ്റൊരു ഉദ്യോഗസ്ഥൻ, ഡ്യൂട്ടിയില്‍ കയറാനും അനുമതി നൽകി

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കാറിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരിൽ ഒരാളെ രക്ഷപ്പെടാൻ സഹായിച്ചത് മറ്റൊരു ഉദ്യോഗസ്ഥൻ. പ്രതിയായ മോഹൻകുമാറിനെയാണ് സി.ഐ.എസ്.എഫ് എസ്.ഐയായ മുതിർന്ന ഉദ്യോഗസ്ഥൻ സഹായിച്ചത്. തൊട്ടടുത്ത ദിവസം പ്രതിക്ക് ഡ്യൂട്ടിയില്‍ കയറാനും ഇയാൾ അനുമതി നൽകി. ആരോപണ വിധേയനായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊ​ല​പാ​ത​കം മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്ന​തി​ന് തെ​ളി​വ് ല​ഭി​ച്ചാ​ൽ ഈ ​എ​സ്.​ഐ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചേ​ക്കും. ഇയാൾക്കെതിരെ സി.ഐ.എസ്.എഫ് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.

ഇരുപത്തിന്നാലുകാരനായ ഐവിന്‍ ജിജോ എന്ന യുവാവിനെയാണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​ന​യ്കു​മാ​ർ ദാ​സ് (38), കോ​ൺ​സ്റ്റ​ബി​ൾ മോ​ഹ​ൻ​കു​മാ​ർ (31) എ​ന്നീ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. എസ്.ഐ വിനയ് കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവരെ ഈ മാസം 29 വരെയാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. സംഭവത്തില്‍ സി.ഐ.എസ്.എഫിന്റെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പ്രതികളെ സർവിസിൽ നിന്നും പിരിച്ചു വിടണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. കേ​സി​ന്റെ ഗു​രു​ത​ര സ്വ​ഭാ​വം പ​രി​ഗ​ണി​ച്ച് ഇരുവരെയും സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. 

Tags:    
News Summary - Ivin murder Another officer helped CISF man escape, allowed him to go on duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.