ചവറ: വീടുകയറി മര്‍ദിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന ഐ.ടി.ഐ വിദ്യാര്‍ഥി രഞ്ജിത്ത് (18) മരിച്ച കേ സില്‍ ഒരാൾ കൂടി അറസ്റ്റിൽ. സി.പി.എം തേവലക്കര അരിനല്ലൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ക്രിസ്ത്യന്‍ പള്ളിക്ക് സ മീപം മല്ലകത്ത് കിഴക്കതില്‍ വീട്ടില്‍ സരസന്‍പിള്ള(51) യെയാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28ന് രഞ്ജിത്ത് മരിച്ചത ിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാളുടെ അറസ്റ്റ് വൈകുന്നെന്നാരോപിച്ച് പൊലീസിനെതിരെ വ്യാപക പ്രതി ഷേധം ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീടിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ചവറ സി.ഐ പറഞ്ഞു.
ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സരസന്‍പിള്ളയുടെ മകളെ കളിയാക്കിയത് ചോദിക്കാനായി രാത്രി 10 മണിയോടെ രഞ്ജിത്തിെൻറ വീട്ടില്‍ എത്തിയ ഏഴംഗ സംഘം മുറിക്കകത്തുകയറി രഞ്ജിത്തിനെ മര്‍ദിക്കുകയായിരുന്നെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സരസന്‍പിള്ളയുടെ സഹോദരെൻറ മകനും ജില്ല ജയില്‍വാര്‍ഡനുമായ അരിനല്ലൂര്‍ മല്ലകത്ത് വീട്ടില്‍ വിനീതി (30) നെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിനീത് ഒന്നാംപ്രതിയും സരസന്‍പിള്ള രണ്ടാം പ്രതിയുമാണ്. മൂന്നാംപ്രതി അരിനല്ലൂര്‍ പാറയില്‍ പടിഞ്ഞാറ്റതില്‍ മനു എന്ന മിഥുന്‍ ഒളിവിലാണ്. കണ്ടാലറിയാവുന്ന നാലുപേരാണ് മറ്റു പ്രതികള്‍. തുടക്കത്തില്‍ തെക്കുംഭാഗം പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് രഞ്ജിത്തിെൻറ മാതാപിതാക്കളായ രാധാകൃഷ്ണപിള്ളയും രജനിയും ആരോപിച്ചിരുന്നു.
രഞ്ജിത്തിെൻറ മൃതദേഹവുമായി കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ തെക്കുംഭാഗം പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവും നടന്നിരുന്നു. തെക്കുംഭാഗം പൊലീസിനെതിരെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കരുനാഗപ്പള്ളി എ.സി.പി അരുണ്‍രാജ് അന്വേഷണച്ചുമതല ചവറ സി.ഐ ചന്ദ്രദാസിന് കൈമാറിയത്. സരസന്‍പിള്ളയെ വൈദ്യപരിശോധനക്കുശേഷം ചവറ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.