കെ.എസ്.ആർ.ടി.സി നിരത്തിലിറങ്ങില്ല, മന്ത്രിക്ക് കാര്യമറിയില്ല, സ്വകാര്യവാഹനം റോഡിലിറക്കാതിരിക്കുന്നതാണ് നല്ലത് - ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ വാദം തള്ളി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് പറയാൻ മന്ത്രിക്ക് അധികാരമില്ല. കെ.എസ്.ആർ.ടി.സി നാളെ സ്തംഭിക്കും. സ്വകാര്യ ബസ് സര്‍വീസുകളും നാളെ നടത്തില്ല.

ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണ്. മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരമെന്നും അത് കെ.എസ്.ആ‌ർ.ടി.സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. വാഹനങ്ങൾ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു. വാഹനങ്ങൾ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.

മന്ത്രിയുടെ വാദത്തിനെതിരെ കെ.എസ്.ആർ.ടി.സിയിലെ യൂണിയനുകളും രംഗത്ത് വന്നിരുന്നു. പണിമുടക്കിനുള്ള നോട്ടീസ് സി.എം.ഡിക്ക് നൽകിയിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്നും സി.ഐ.ടി.യു വ്യക്തമാക്കി.

ഒന്നാം തീയതിക്ക് മുമ്പായി ശമ്പളം കിട്ടുന്നതുകൊണ്ട് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് സമരംചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐ.ടി.യു നേതാവും എൽ.ഡി.എഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം.


Tags:    
News Summary - It is better not to take private vehicles on the road - TP Ramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.