എ.കെ. ശശീന്ദ്രൻ

എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് ആവശ്യം; സീറ്റ് വിട്ട് കൊടുക്കില്ലെന്ന് അനുകൂലിക്കുന്നവര്‍

കോഴിക്കോട്: എട്ടു തവണ മത്സരിച്ച എ.കെ ശശീന്ദ്രന്‍ ഇത്തവണ മാറി നിൽക്കണമെന്ന ചർച്ച എൻ.സി.പിക്കുള്ളിൽ സജീവം. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന നിലപാടുള്ളവരാണ് ഭൂരിഭാഗം നേതാക്കളും. എലത്തൂർ സീറ്റ് ഏറ്റെടുക്കാനുള്ള ചർച്ചകൾ സി.പി.എമ്മിലും നടക്കുന്നുണ്ട്.

സി.പി.എമ്മിന്‍റെ യും, സി.പി.ഐയുടേയും മാര്‍ഗം പിന്തുടര്‍ന്ന് കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.സി.പി ജില്ല കമ്മിറ്റി യോഗത്തിലുയര്‍ന്നിരുന്നു. എ.കെ. ശശീന്ദ്രനെ ലക്ഷ്യം വെച്ചായിരുന്നു ചര്‍ച്ചകള്‍. വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നാണ് ശശീന്ദ്രന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ്. ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് അടക്കമുള്ളവരുടെ പേരാണ് പകരം ഉയര്‍ത്തുന്നത്.

അതേസമയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. എലത്തൂര്‍ സീറ്റ് എൻ.സി.പിക്കല്ല, എ.കെ. ശശീന്ദ്രനാണ് സി.പി.എം നല്കുന്നതെന്ന വാദമാണ് ഇവരുയര്‍ത്തുന്നത്.

Tags:    
News Summary - issues in ncp related with elathoor candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.