ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​​ക്കേ​സ്: സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചത് പോലെ വേട്ടയാടാനാണ് നീക്കമെന്ന് ആർ.ബി ശ്രീകുമാർ

കോഴിക്കോട്: െഎ.​എ​സ്.​ആ​ർ.​ഒ ചാ​ര​​ക്കേ​സി​ന്​ പി​ന്നി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച്​ സി.​ബി.​െ​എ​യുടെ​ വി​ശ​ദ അ​ന്വേ​ഷ​ണത്തിനെതിരെ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ. നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനൽ കേസിൽ കുടുക്കാൻ ശ്രമമെന്നും ശ്രീകുമാർ ആരോപിച്ചു. ഇതു സംബന്ധിച്ച ചില വിവരങ്ങൾ തനിക്ക് ഡൽഹിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ അടക്കമുള്ള നടപടികളിൽ താൻ ഏർപ്പെട്ടിട്ടില്ല. ശാസ്ത്രജ്ഞൻ ശശി കുമാറിനെ ചോദ്യം ചെയ്യുകയും അതിനോട് അനുബന്ധിച്ച് അന്വേഷണം നടത്തുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. തന്‍റെ ചോദ്യം ചെയ്യലിനെ കുറിച്ച് ശശി കുമാർ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. നല്ല രീതിയിലാണ് ശശി കുമാറിനോട് പെരുമാറിയതെന്ന് ജസ്റ്റിസുമാരായ ശ്രീധരനും പട്നായികും അടങ്ങുന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നുെവന്നും ശ്രീകുമാർ പറഞ്ഞു.

ഗുജറാത്ത് കൂട്ടക്കൊലക്ക് പിന്നിൽ സംഘ്പരിവാർ ആണെന്നതിന് താൻ തെളിവ് ഹാജരാക്കിയിരുന്നു. അതാണ് തനിക്കെതിരെയുള്ള പകക്ക് കാരണം. അന്ന് ഒപ്പം പ്രവർത്തിച്ച സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചത് പോലെ വേട്ടയാടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നും ആർ.ബി ശ്രീകുമാർ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കേരളത്തിലെ ഇന്‍റജിലൻസ് ബ്യൂറോ (ഐ.ബി) സംസ്ഥാന പൊലീസിന് കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് െ​എ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ചാരക്കേസ് സമയത്ത് കേരളത്തിലെ ഇന്‍റജിലൻസ് ബ്യൂറോ (ഐ.ബി) ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ആർ.ബി ശ്രീകുമാർ.

െഎ.​എ​സ്.​ആ​ർ.​ഒ ചാ​ര​​ക്കേ​സി​ന്​ പി​ന്നി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച്​ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വ്യാഴാഴ്ചയാണ് സി.​ബി.​െ​എ​യോ​ട്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശിച്ചത്. മൂ​ന്ന് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ജ​സ്​​റ്റി​സ്​ ജെ​യി​ൻ സ​മി​തി റി​പ്പോ​ർ​ട്ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​ബി.​ഐ​ക്ക്​ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ജ​സ്​​റ്റി​സ്​ എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്​​ത​മാ​ക്കി.

മുൻ ശാ​സ്​​ത്ര​ജ്​​ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ അടക്കമുള്ളവർ പ്രതികളായ 1994 ലെ ​െ​എ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സ്​ മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി​ബി മാ​ത്യൂ​സ്, കെ.​കെ. ജോ​ഷ്വ, എ​സ്. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷി​ച്ച​ത്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം ജ​സ്​​റ്റി​സ്​ ഡി.​കെ. ജെ​യി​ൻ അ​ധ്യ​ക്ഷ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ മു​ൻ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ബി.​കെ. പ്ര​സാ​ദ്, കേ​ര​ള​ത്തി​ലെ മു​ൻ അ​ഡി.​ ചീ​ഫ് സെ​ക്ര​ട്ട​റി വി.​എ​സ്. സെ​ന്തി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ അ​ന്വേ​ഷ​ണ സ​മി​തി 2018 സെ​പ്റ്റം​ബ​ർ 14നാ​ണ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

Tags:    
News Summary - ISRO spy case: RB Sreekumar says move to hunt down Sanjeev Bhatt like he did in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.