Posted On
date_range Updated On
date_range ഇസ്രായേൽ ആക്രമണത്തെ ന്യായീകരിക്കാനാവില്ല; തരൂരിനെ തിരുത്തി രമേശ് ചെന്നിത്തല
കോഴിക്കോട്: ഇസ്രായേലിനെതിരായ ഹമാസ് ആക്രമണമാണ് യുദ്ധത്തിന് കാരണമെന്ന ശശി തരൂരിന്‍റെ പ്രസ്താവന തിരുത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹമാസ് ആക്രമിച്ചതാണ് യുദ്ധത്തിന് കാരണമെന്ന് പറയാനാവില്ലെന്നും ഹമാസിന്‍റേത് സ്വയം പ്രതിരോധമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തെ ന്യായീകരിക്കാൻ സാധിക്കില്ല. ഫലസ്തീനെതിരെ ഇസ്രായേൽ നിരന്തരം ആക്രമണം നടത്തുകയാണ്. ഫലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കിയത്.
ഫലസ്തീനെ പിന്തുണക്കാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കോൺഗ്രസ് എന്നും പൊരുതുന്ന ഫലസ്തീനൊപ്പമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.