തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ മരുന്നുകൾ വാങ്ങുന്നതിലും ഫണ്ടുകൾ വിനിയോഗിക്കുന്നതിലും വ്യാപക ക്രമക്കേട് നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. ജില്ല വെറ്ററിനറി ഓഫിസുകളിലും തെരഞ്ഞെടുത്ത സർക്കാർ മൃഗാശുപത്രികളിലും 'ഒാപറേഷൻ മൃഗസംരക്ഷണം' എന്ന പേരിലാണ് മിന്നൽ പരിശോധന.
മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർക്ക് നിബന്ധനകൾക്ക് വിധേയമായി സർക്കാർ അനുവദിച്ച സ്വകാര്യ പ്രാക്ടിസ് ചില ഡോക്ടർമാർ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. മൃഗങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് പല പദ്ധതികളും നടപ്പാക്കുന്നില്ല.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ കുളമ്പുരോഗ നിർമാർജന പദ്ധതി, മൃഗരോഗ നിയന്ത്രണങ്ങൾക്കുള്ള മറ്റ് പദ്ധതികൾ എന്നിവയുടെയെല്ലാം പ്രയോജനം ഉപഭോക്താക്കൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും കണ്ടെത്തി.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന മരുന്നുകളുടെ വിതരണം നടത്തുന്ന രജിസ്റ്ററുകൾ ചില മൃഗാശുപത്രികളിൽ കൃത്യമായി പരിപാലിക്കുന്നില്ല. ചില ആശുപത്രികളുടെ കണക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും വ്യക്തമായി.
തിരുവന്തപുരത്തെ മടവൂർ, കാസർകോെട്ട കാഞ്ഞങ്ങാട് മൃഗാശുപത്രികളിൽ മരുന്ന് വിതരണം ചെയ്യുന്ന രജിസ്റ്ററുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. മുൻ വർഷങ്ങളിൽ ചില ജില്ല ഓഫിസുകൾ മതിയായ പത്ര പരസ്യങ്ങളോ, ടെൻഡർ നടപടികളോ നടത്താതെയാണ് മരുന്നുകൾ വാങ്ങിയതെന്നും തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.