ചാവക്കാട്ട് രോഗിയുടെ വയറ്റില്‍ 111 ഇരുമ്പാണികൾ

മുളങ്കുന്നത്തുകാവ്: കടുത്ത വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍നിന്ന്​ 111 ഇരുമ്പാണികള്‍ ശസ്​ത്രക്രി യയിലൂടെ പുറത്തെടുത്തു. ചാവക്കാട് മേത്തല സ്വദേശിയായ 49കാര​​െൻറ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളജ് ആശുപത് രി സർജറി വിഭാഗത്തിലെ ഡോക്​ടര്‍മാര്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയയിലൂടെ ആണികള്‍ പുറത്തെടുത്തത്​.

മാനസിക വിഭ്രാന്തി കാട്ടുന്ന ഇയാള്‍ 10 വര്‍ഷമായി ഇരുമ്പാണി കഴിക്കാറു​െണ്ടന്ന് പറയുന്നു. മാസങ്ങളായി വേദന അനുഭവപ്പെടുന്ന ഇയാൾക്ക്​ വേദന സംഹാരി കൊടുത്ത് തൽക്കാല ശമനം വരുത്തുകയാണ്​ പതിവ്. തുടര്‍ച്ചയായ വേദന​യെ തുടര്‍ന്ന് നടത്തിയ സ്​കാനിങ്ങിലാണ് എന്തോ സാധനം വയറ്റില്‍ കിടക്കുന്നതായി കണ്ടെത്തിയത്​. തുടര്‍ന്ന് തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സർജറി വിഭാഗത്തിലെ ഡോ. ശ്രീകുമാറി​​െൻറ നേതൃത്വത്തില്‍ ഡോ. പി.വി. സന്തോഷ് , ഡോ. സേതു, ഡോ. ആനന്ദന്‍, ഡോ. സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ്​ ശസ്​ത്രക്രിയ നടത്തിയത്​. ഇയാള്‍ അപകട നില തരണം ചെയ്​തതായി അധികൃതര്‍ പറഞ്ഞു.
Tags:    
News Summary - iron nail patient stomach-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.