ഉരുള്‍പൊട്ടല്‍: നാശംവിതച്ച മേഖലകളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി

ഇരിട്ടി: ഉരുള്‍പൊട്ടലില്‍ നാശംവിതച്ച മേഖലകളില്‍ നഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറക്കപ്പാറ, കരിക്കോട്ടക്കരി മേഖലകളിലാണ് സന്ദര്‍ശനം നടത്തിയത്. ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി എ.വി ധര്‍മ റെഡ്ഡി, ഗ്രാമ വികസന മന്ത്രാലയം ഡയറക്ടര്‍ ധരംവീര്‍ ഝാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ജില്ലാ കലക്ടര്‍ മിർ മുഹമ്മദലി, അസി. കലക്ര്‍ ചന്ദ്രശേഖരന്‍, സബ് കലക്ടര്‍ അര്‍ജുൻ പാണ്ഡ്യന്‍, ഡെപ്യുട്ടി കലക്ടര്‍ കെ. എബ്രഹാം, തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ തുടങ്ങിയവരും കേന്ദ്ര സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

കലക്ടറേറ്റില്‍ വെച്ച് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ വെള്ളപൊക്ക ദുരിതങ്ങളുടെ ദൃശ്യങ്ങളും ചിത്രവും കണ്ടതിന് ശേഷമാണ് സംഘം മലയോരത്തെത്തിയത്. വൈകുന്നേരം കൊട്ടിടിയൂരിൽ സംഘം സന്ദർശനം നടത്തും.

Tags:    
News Summary - Iritty Landslide: Centre Team Watched -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.