Posted On
date_range Updated On
date_range ചിദംബരെത്ത േപ്രാസിക്യൂട്ട് ചെയ്യാൻ വീണ്ടും അനുമതി
ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര നിയമ മന്ത്രാലയം സി.ബി.െഎക്ക് അനുമതി നൽകി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം ഇതിനകം പ്രതി ചേർക്കപ്പെട്ട കേസാണിത്.
വഞ്ചനക്കും അനധികൃത പണിമിടപാടിനും ചിദംബരത്തിനുമേൽ കുറ്റം ചുമത്താമോ എന്നാണ് സി.ബി.െഎ ചോദിച്ചത്. ഇൗ കേസിൽ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സി.ബി.െഎ കോടതിയിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരെത്ത എയർസെൽ മാക്സിസ് കേസിലും മന്ത്രാലയം ഇതേ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.