Posted On
date_range Updated On
date_range ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ ബലാത്സംഗ കേസ് പ്രതിയെ ഇന്റർപോൾ പിടികൂടി
കോട്ടയം: പാലായിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ പ്രതിയെ ഇന്റർപോൾ പിടികൂടി. വിഴിഞ്ഞം സ്വദേശി യഹ്യ ഖാനെയാണ് യു.എ.ഇയിൽ നിന്ന് രണ്ട് ദിവസം മുമ്പ് പിടികൂടിയത്.
2008ലാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, ജാമ്യത്തിലിറങ്ങിയ പ്രതി കടന്നു കളഞ്ഞു. കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് കേരള പൊലീസ് ഇന്റർപോളിന്‍റെ സഹായം തേടുകയും അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.