അഭിലാഷ് വിശ്വക്ക് ഫൊട്ടോഗ്രഫിയിൽ അന്താരാഷ്ട്ര പുരസ്കാരം

പൊന്നാനി: അഭിലാഷ് വിശ്വക്ക് ഫൊട്ടോഗ്രഫിയിൽ അന്താരാഷ്ട്ര പുരസ്ക്കാരം. ഡി.ജെ മെമ്മോറിയൽ ഇൻറർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിലാണ് പൊന്നാനി ബിയ്യം ചെറുവായ്ക്കര സ്വദേശിയായ അഭിലാഷ് വിശ്വ വിജയിയായത്.

39 രാജ്യങ്ങളിലെ 2040 മത്സരാർത്ഥികളിൽ നിന്നുള്ള 4385 എൻട്രികളിൽ നിന്നാണ് അഭിലാഷിന്റെ ചിത്രം തെരഞ്ഞെടുത്തത്. സൺറൈസ്/ സൺസെറ്റ് വിഷയത്തിലാണ് ടൈറ്റിൽ വിന്നറായത്. ഉത്തരാഖണ്ഡ് ജിം കോർബെറ്റ് വൈൽഡ് ലൈഫ് പ്രദേശത്തുനിന്നും എടുത്ത ആനകൾ പുഴ മുറിച്ച് കടക്കുന്ന ചിത്രമായിരുന്നു ഇത്.

പൊന്നാനിയിലെ ഗ്രാമീണകാഴ്ചകൾ ഫ്രെയിമിലൊതുക്കിയാണ് അഭിലാഷ് ഈ രംഗത്തേക്ക് വരുന്നത്. പൊന്നാനി സ്കോളർ കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ അഭിലാഷ് കഴിഞ്ഞ മൂന്ന് വർഷമായി പ്രൊഫഷണൽ ഫൊട്ടോഗ്രഫി രംഗത്ത് സജീവമാണ്. പതിനഞ്ചോളം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പിതാവ് വിശ്വനാഥനും മാതാവ് അംബികയും നൽകുന്ന പൂർണ പിന്തുണയാണ് വിജയമന്ത്രമെന്ന് അഭിലാഷ് പറയുന്നു.

Tags:    
News Summary - International Award in Photography for Abhilash Vishwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.