ഇന്‍േറണല്‍ അസസ്മെന്‍റ്: സമിതി അഭിപ്രായം തേടുന്നു

കോട്ടയം: കേരളത്തിലെ പ്രഫഷനല്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും ഇന്‍േറണല്‍ അസസ്മെന്‍റിനെപ്പറ്റി ഉയര്‍ന്ന പരാതികള്‍ പഠിച്ച് പരിഹാരമാര്‍ഗം നിര്‍ദേശിക്കാനായി കേരള സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ആദ്യയോഗം തിരുവനന്തപുരത്ത് നടന്നു. ഇന്‍േറണല്‍ അസസ്മെന്‍റ് കൂടുതല്‍ സുതാര്യവും വിശ്വസനീയവും ആക്കി മാറ്റാനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ഇന്‍േറണല്‍ അസസ്മെന്‍റ് കുറ്റമറ്റതാനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍, പൊതുജനങ്ങള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ എന്നിവരില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ തീരുമാനമെടുത്തതായി കമ്മിറ്റി കണ്‍വീനര്‍ എം.ജി സര്‍വകലാശാല വി.സി ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു.
കേരള ടെക്നോളജിക്കല്‍ സര്‍വകലാശാല വി.സി ഡോ. കുഞ്ചറിയ പി. ഐസക്, കോഴിക്കോട് സര്‍വകലാശാല വി.സി ഡോ. മുഹമ്മദ് ബഷീര്‍, കേരള ആരോഗ്യ സര്‍വകലാശാല വി.സി ഡോ. എം.കെ.സി. നായര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ പ്രഫഷനല്‍ കോളജുകളിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ഇന്ന് നിലനില്‍ക്കുന്ന ഇന്‍േറണല്‍ അസസ്മെന്‍റ് സമ്പ്രദായത്തെ സംബന്ധിച്ചുള്ള പരാതികളും പരിഹാരനിര്‍ദേശങ്ങളും വൈസ് ചാന്‍സലര്‍ മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം വിലാസത്തില്‍ തപാലിലോ, vc@mgu.ac.in എന്ന മെയിലിലോ, 0481-2731002 എന്ന ഫാക്സിലോ ഫെബ്രുവരി 23ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.

 

Tags:    
News Summary - internal mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.