ഇതുവരെ റെഡ്​ സോൺ ജില്ലകളിൽനിന്നെത്തിയത്​ 19,000 പേർ

തിരുവനന്തപുരം: അന്തർ സംസ്​ഥാനങ്ങളിലെ റെഡ്​​േസാൺ ജില്ലകളിൽ നിന്ന്​ ഇതുവരെ 19,000 ​േപർ സംസ്​ഥാനത്ത്​ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ്​ മാർഗം 33,000 പേരാണ്​ കേരളത്തിലെത്തിയത്​. നോർക്ക വഴി 1,33,000 പേർ പാസിന്​ വേണ്ടി അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. 

നോർക്ക വഴി രജിസ്​റ്റർ ചെയ്​തവരിൽ 72,800 പേർ റെഡ്​സോൺ ജില്ലകളിൽനിന്നുള്ളവരാണ്​. ഇതുവരെ 89950 പാസുകൾ നൽകിയതായും അതിൽ 45157 പേർ റെഡ്​ സോൺ ജില്ലകളിൽനിന്നാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തർ സംസ്​ഥാനങ്ങളിൽനിന്ന്​ എത്തുന്നവർ വീടുകളിൽ എത്തിയെന്ന്​ ഉറപ്പാക്കേണ്ട ചുമതല ​െപാലീസിനാണെന്നും വീടുകളിലേക്ക്​ പോകുന്നവർ ഇടക്ക്​ വഴിയിൽ ഇറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു. വീട്ടിൽ നിരീക്ഷണത്തിലായാലും സർക്കാർ നിരീക്ഷണത്തിലായാലും തദ്ദേശ ഭരണ സ്​ഥാപനങ്ങൾക്കാണ്​ ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Tags:    
News Summary - Inter State Movement 19,000 Persons From Red Zones -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.