തിരുവനന്തപുരം: ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാണ് ഈ പാസ് അനുവദിക്കുക. മറ്റുള്ളവര്‍ക്ക് ജില്ല വിട്ട് പോവാന്‍ പാസ് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ സംവിധാനം വഴി പാസ് കിട്ടാത്തവര്‍ക്ക് അതിെൻറ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പകര്‍ത്തി എഴുതി അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫിസിലെത്തി പാസ് വാങ്ങാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐ.എസ്.ആര്‍.ഒ, ഐ.ടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റ സെൻറര്‍ ജീവനക്കാര്‍ മുതലായവര്‍ക്ക് മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. വൈകുന്നേരം ഏഴു മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല. എന്നാല്‍ ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.