മലപ്പുറം: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാനുമായ പ്രഫ. എ.പി. അബ്ദുൽ വഹാബിെൻറ മകൻ അഫീഫ് അബ്ദുറഹ്മാൻ (27) ദേഹത്ത് തെങ്ങുവീണ് മരിച്ചു. മൊറയൂർ വട്ടപൊയിലിലെ ഇവരുടെ കൃഷിസ്ഥലത്ത് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇൗ സമയം അബ്ദുൽ വഹാബും സ്ഥലത്തുണ്ടായിരുന്നു.
ഫാമിലെ ജോലി കഴിഞ്ഞ് ഇരുവരും മടങ്ങാനിരിക്കെയാണ് അപകടം. സംഭവം നടക്കുേമ്പാൾ മറ്റു തൊഴിലാളികൾ പോയിരുന്നു. രാജൻ എന്ന ഒരു തൊഴിലാളി മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ഒച്ചവെച്ചതിനെതുടർന്ന് നാട്ടുകാർ എത്തിയാണ് ദേഹത്തുനിന്ന് തെങ്ങ് നീക്കിയത്. 6.45ഒാടെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു.
സ്വദേശമായ ചേളാരി പാണമ്പ്രയിൽനിന്ന് ഉച്ചയോടെയാണ് അബ്ദുൽ വഹാബും മകനും കൃഷിസ്ഥലത്ത് എത്തിയത്. വെളിമുക്ക് ക്രസൻറ് സ്കൂൾ മുൻ അധ്യാപകനാണ് അഫീഫ്. മാതാവ്: റസിയ (പുത്തൂർപള്ളിക്കൽ എച്ച്.എസ്.എസ് അധ്യാപിക). സഹോദരങ്ങൾ: ഹസീം ജസീം, അബീദ് ഷഹീർ. അഫീഫ് അബ്ദുറഹ്മാെൻറ മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പാണമ്പ്ര ജുമുഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.