Posted On
date_range Updated On
date_range മഅ്ദനി നീതി ഫോറത്തിൽനിന്ന് ഐ.എൻ.എൽ നേതാവ് രാജിവെച്ചു
ആലപ്പുഴ: മഅ്ദനിയുടെ പേരിൽ തട്ടിക്കൂട്ടിയ മഅ്ദനി നീതി ഫോറത്തിൽനിന്ന് രാജി വെക്കുന്നതായി ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് പ്രസ്താവനയിൽ അറിയിച്ചു. മഅ്ദനിയുടെ ജീവന് രക്ഷിക്കാൻ എന്ന പേരിൽ മുതലക്കണ്ണീരൊഴുക്കി സംഘടനകളുമായി ചിലർ രംഗത്തുവന്നത് തട്ടിപ്പാണ്.
നിയമസഭ െതരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സമുദായത്തെ മുന്നിൽ നിർത്തി വിലപറയാൻ മെനഞ്ഞ നാടകക്കമ്പനിയാണിത്. ഇവരുടെ ഗൂഢതന്ത്രം തിരിച്ചറിയണമെന്നും ചില ഉന്നത വ്യക്തിത്വങ്ങൾ ഇക്കൂട്ടരുടെ കെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നും സമുദായ നേതൃത്വം ഇത് ഗൗരവമായി കണ്ട് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.