എൽ.ഡി.എഫിനോട്​ അഞ്ചുസീറ്റുകൾ ആവശ്യപ്പെടുമെന്ന്​ ഐ.എൻ.എൽ

നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോട്​ അഞ്ചുസീറ്റുകൾ ആവശ്യപ്പെടാൻ ഐ.എൻ.എൽ തീരുമാനം. നേരത്തേ എൽ.ഡി.എഫുമായി സഹകരിച്ചിരുന്ന ഐ.എൻ.എലിനെ മുന്നണിയിൽ എടുത്തതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ്​ വരാനിരിക്കുന്നത്​. എൽ.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് 5 അംഗ പാര്‍ലമെന്‍ററി ബോര്‍ഡിനെ നിയോഗിക്കാൻ കോഴിക്കോട്ട്​ നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

കാസർകോട്​, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ്​ കഴിഞ്ഞ തവണ ഐ.എൻ.എൽ മത്സരിച്ചത്​. കുന്ദമംഗലം എം.എൽ.എയായ​ പി.ടി.എ റഹീമിന്‍റെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രണ്‍സ് പാര്‍ട്ടി പിന്നീട് ഐ.എൻ.എലിൽ ലയിച്ചിരുന്നു. ഈ നാലിന് പുറമേ ഒരു സീറ്റ് കൂടി അധികം വേണമെന്നാണ് ആവശ്യം.

കാസർകോട്​ ജില്ലയില്‍ സി.പി.ഐ മത്സരിക്കുന്ന കാഞ്ഞങ്ങാടോ സി.പി.എമ്മിന്‍റെ കയ്യിലുള്ള ഉദുമയോ വാങ്ങണമെന്നാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായ പൊതുവികാരം. സീറ്റ് ചര്‍ച്ചകള്‍ നടത്തുന്നതിന് സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്​ദുല്‍വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, അഹമ്മദ് ദേവര്‍കോവില്‍, എം.എം മാഹീന്‍, വി. ഹംസ ഹാജി എന്നിവരെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. നേരത്തേ ഐ.എൻ.എൽ മത്സരിച്ച കോഴിക്കോട് സൗത്ത്​ ഏറ്റെടുക്കാന്‍ സി.പി.എം ശ്രമം നടത്തുന്നതായി വാർത്തകൾ വന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.