Posted On
date_range Updated On
date_range വെൽഫയർ പാർട്ടി-ലീഗ് കൂട്ടുകെട്ട് അവസരവാദപരമെന്ന് ഐ.എൻ.എൽ
കോഴിക്കോട്: വെൽഫയർ പാർട്ടിയും മുസ്ലിം ലീഗുമായുണ്ടാക്കുന്ന കൂട്ടുെകട്ട് അവസരവാദപരവും അവിഹിതവുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് പ്രഫ. എ.പി അബ്ദുൽ വഹാബ്. ഒരു സമൂഹവും അത് അംഗീകരിക്കില്ലെന്ന് വഹാബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ കൂട്ടുകെട്ട് യാഥാർഥ്യമായാലും ലീഗ് രക്ഷപ്പെടുെമന്ന് വിചാരിക്കേണ്ട. സമസ്തയുടെ നിലപാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
ഇടതുമുന്നണിക്കും ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപാടുണ്ട്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ബി.ജെ.പിക്ക് വിട്ടുെകാടുക്കരുതെന്നാണ് ഐ.എൻ.എൽ നിലപാട്. അതേസമയം, ശ്വാസംകിട്ടാത്ത ഏതെങ്കിലും കക്ഷികളെ കിടത്താനുള്ള വെൻറിലേറ്ററല്ല ഇടതുമുന്നണിയെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.