മലപ്പുറം: കരുവാരക്കുണ്ട് ആർത്തലക്കുന്നിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ആർത്തലക്കുന്നിലെ ജനവാസ മേഖലയിൽ ചികിത്സയിലായിരുന്നു ആന. കാട്ടിലേക്ക് മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും അവശനിലയിലായതിനാൽ കഴിഞ്ഞിരുന്നില്ല.
ജൂൺ നാലിനാണ് ആനക്ക് വനംവകുപ്പിൻെറ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചത്. ഞായറാഴ്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്റനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരുവാരക്കുണ്ടിലെത്തി ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നു.
മറ്റു ആനകളുമായുണ്ടായ ഏറ്റുമുട്ടലിലായിരുന്നു ആനക്ക് പരിക്കേറ്റത്. വായിലും ഉദരത്തിലുമായിരുന്നു പരിക്ക്. പോസ്റ്റ്മോർട്ടത്തിന് ശേഷം ആനയുടെ മൃതദേഹം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.