മരിച്ച സുധർമിണി, പ്രതി രാജേഷ്
പള്ളുരുത്തി: മാലിന്യം ഇടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പരിക്കേറ്റ വയോധിക മരിച്ചു. പള്ളുരുത്തി ഇല്ലത്തുനഗര്‍ വട്ടത്തറ വീട്ടില്‍ ബോസിെൻറ ഭാര്യ സുധര്‍മിണിയാണ് (68) മരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി പള്ളുരുത്തി ഇല്ലത്തുനഗറില്‍ വാടകക്ക് താമസിക്കുന്ന രാജേഷിനെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
വീടിനുസമീപത്ത് സുധര്‍മിണി ചവറുകള്‍ ഇടുന്നതുകണ്ട് ഓടിയെത്തിയ രാജേഷ് ആദ്യം ഇവരുടെ പേരക്കിടാവ് അനന്തകൃഷ്ണ മര്‍ദിച്ചു. ഇത് ചോദ്യം ചെയ്ത സുധര്‍മിണിയെ തള്ളിയിടുകയായിരുന്നു. തലയടിച്ച് വീണതിനെത്തുടർന്ന് ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഒളിവിൽ പോയ പ്രതിയെ തിങ്കളാഴ്ച പുലർച്ചയോടെ പള്ളുരുത്തി ഇൻസ്പെക്ടർ ജോയ് മാത്യുവിെൻറ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. സുധർമിണിയുടെ മകള്‍: ലിനി. മരുമകന്‍: ഉദയന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.