പിഞ്ചുകുഞ്ഞി​െൻറ മരണം; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാവാതെ അധികൃതർ

മഞ്ചേരി: കോവിഡ് ബാധിച്ച്​ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ വൈറസ് ബാധ കണ്ടെത്താനാകാതെ അധികൃതർ. വൈറസ് ബാധയുടെ ഉറവ ിടം കണ്ടെത്താൻ ഊർജിതശ്രമം നടത്തിവരുകയാണ് ആരോഗ്യവകുപ്പ്. കുഞ്ഞി​​െൻറ കുടുംബവുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കളും ചികിത്സിച്ച ഡോക്ടർമാരുമടക്കം നിരവധിപേർ നിരീക്ഷണത്തിൽ കഴിയുകയാണ്. പുണെ വൈറോളജി ലാബിലേക്ക് ഇവരുടെ രണ്ടു ബന്ധുക്കളുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം പുറത്തുവന്നാൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ. ചിലർക്ക്​ ഐ.ജി.എം, ഐ.ജി.ജി ഉൾപ്പെടെ സൂക്ഷ്മപരിശോധനയും നടത്തും.

കഴിഞ്ഞദിവസം അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സാമ്പിൾ പരിശോധനയിൽ നെഗറ്റീവായിരുന്നു. ഇതോടെയാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. പ്രദേശത്തെ നഗരസഭ കൗൺസിലർമാരുടെ സഹായത്തോടെ സമ്പർക്കസാധ്യത കണ്ടെത്താനും ശ്രമംനടത്തുന്നുണ്ട്.

Tags:    
News Summary - Infant baby death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.