ഇന്‍ഡിഗോ കോഴിക്കോട്-ഷാര്‍ജ, മസ്കത്ത് സര്‍വിസ് ആരംഭിക്കും

കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കോഴിക്കോട്ടുനിന്ന് ഷാര്‍ജയിലേക്കും മസ്കത്തിലേക്കും പ്രതിദിന നോണ്‍സ്റ്റോപ് സര്‍വിസുകള്‍ ആരംഭിക്കും. തിരുവനന്തപുരം-ഷാര്‍ജ സര്‍വിസും തുടങ്ങും. ഇന്‍ഡിഗോയുടെ ആറാമത്തെ അന്താരാഷ്ട്ര സര്‍വിസാണിത്.

കോഴിക്കോട്-ഷാര്‍ജ, കോഴിക്കോട് -മസ്കത്ത് സര്‍വിസുകള്‍ മാര്‍ച്ച് 20ന് ആരംഭിക്കും. തിരുവനന്തപുരം-ഷാര്‍ജ സര്‍വിസ് ഏപ്രില്‍ എട്ടിന് തുടങ്ങും.
കോഴിക്കോട്ടുനിന്ന് മാര്‍ച്ച് 20ന് രാവിലെ 6.05ന് പുറപ്പെടുന്ന 6ഇ 1403 വിമാനം 8.20ന് ഷാര്‍ജയില്‍ എത്തും. 4500 രൂപയാണ് നിരക്ക്. 6ഇ 1404 വിമാനം രാവിലെ 9.20ന് ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 2.30ന് കോഴിക്കോട്ടത്തെും. നിരക്ക് 4532 രൂപ.

6ഇ 1303 വിമാനം വൈകീട്ട് 6.25ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് രാത്രി 8.15ന് മസ്കത്തിലത്തെും. 5999 രൂപയാണ് നിരക്ക്. 6ഇ 1304 വിമാനം രാത്രി 9.15ന് മസ്കത്തില്‍നിന്ന് പുറപ്പെട്ട് രാത്രി 2.15ന് കോഴിക്കോട്ടത്തെും. 7038 രൂപയാണ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് രാത്രി 10.20ന് പുറപ്പെടുന്ന 6ഇ 1401 വിമാനം രാത്രി ഒരു മണിക്ക് ഷാര്‍ജയിലത്തെും. 4500 രൂപയാണ് നിരക്ക്. 

Tags:    
News Summary - indigo service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.