കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രമുഖ കലാ മാമാങ്കമായി മാറിയ കൊച്ചി- മുസ്രിസ് ബിനാലെയുടെ സാരഥികളായ റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറ് ചിത്രകാരന്മാരുടെ പട്ടികയില്‍. രാജ്യാന്തര കലാഭൂപടത്തില്‍ സ്ഥാനം നേടിയ കൊച്ചി ബിനാെലക്ക് രൂപവും ഭാവവും പകര്‍ന്നതാണ് ഇരുവരെയും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അഭിമാന നേട്ടത്തിന് അര്‍ഹരാക്കിയത്. ലണ്ടനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ആര്‍ട്ട് റിവ്യൂ’ എന്ന കലാമാസികയാണ് ‘പവര്‍ 100’ എന്ന പേരില്‍ വര്‍ഷംതോറും ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള 100 കലാകാരന്മാരുടെ പട്ടിക പുറത്തിറക്കുന്നത്. ഇരുവരും പട്ടികയില്‍ 84ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.