‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കും -ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഫേസ്ബുക്കിലൂടെയാണ് ഡി.വൈ.എഫ്.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗമാണ് പ്രദർശിപ്പിക്കുക.

കൂടാതെ, കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് പ്രദർശനം.

അതേസമയം, ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബി.ബി.സി ഇന്ന് സംപ്രേഷണം ചെയ്യും. യു.കെയിൽ മാത്രമാകും സംപ്രേഷണം.

ഡോക്യുമെന്‍ററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥി യൂനിയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രദർശനം റദ്ദാക്കാൻ സർവകാലാശാല രജിസ്ട്രാറുടെ കർശന നിർദേശമുണ്ട്. ‘ഇത്തരം അനധികൃത പ്രവർത്തനം സർവകലാശാലയുടെ സമാധാനത്തിനും സാഹോദര്യത്തിനും വിഘ്‍നമുണ്ടാക്കും​‘ എന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാർ പ്രദർശനം റദ്ദാക്കാൻ നിർദേശിച്ചത്. നേരത്തെ, ഹൈദരാബാദ് സർവകലാശാലയിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചിരുന്നു. 

Tags:    
News Summary - India The Modi Question to be screened in Kerala says DYFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.