ലോകടൂറിസം രംഗത്ത്​ ഇന്ത്യക്ക്​ മൂന്നാം സ്​ഥാനം - കണ്ണന്താനം

തിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന്​ കേന്ദ്ര ടൂറിസം വകുപ്പ്​ മന്ത്രി അൽഫോൺ സ്​ കണ്ണന്താനം. ടൂറിസ്റ്റുകളിൽ നിന്നുള്ള വരുമാനം 14 ശതമാനം ഉയർന്നു. രാജ്യത്തെ മൊത്തം തൊഴിലിൽ 12.36 ശതമാനം ടൂറിസം രം ഗത്താണുള്ളത്​. 1,77,000 കോടി രൂപയുടെ വരുമാനം ടൂറിസം രംഗത്തുണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വദേശ് ദർശ നിലൂടെ കേരളത്തിൽ പുതിയ പദ്ധതി നടപ്പിലാക്കും. സ്വദേശ ദർശൻ, പ്രശാദ് പദ്ധതികൾക്കായി കേരളത്തിന്​ 550 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതി​​​​​െൻറ ഭാഗമായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചു. ഇന്നലെയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും അൽഫോൺസ്​ കണ്ണന്താനം പറഞ്ഞു.

ആദ്യ ഗഡു ചിലവഴിച്ചാൽ മാത്രമേ രണ്ടാം ഗഡു നൽകൂ. ശബരിമലക്ക് വേണ്ടി നൽകിയ പണമൊന്നും സർക്കാർ ചിലവഴിച്ചിട്ടില്ല. 99 കോടി രൂപ ശബരിമലക്ക് വേണ്ടി അനുവദിച്ചിട്ടുണ്ട്. കേരളം തകർന്നിരിക്കുവാണെന്നാണ് പുറത്തുള്ള പ്രതീതി. ടൂറിസത്തിന് ഏറ്റവുമധികം പൈസ കിട്ടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരളം. വിദേശ ടൂറിസ്റ്റുകൾ വരുന്ന സംസ്​ഥാനങ്ങളിൽ കേരളം എട്ടാമതാണ്​. പ്രളയത്തിന് ശേഷം കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നത് കുറഞ്ഞു.18 ശതമാനം ആൾക്കാരാണ്​ കുറഞ്ഞത്​.

കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുക മാത്രമല്ല അതിനപ്പുറം പോകും. രാജസ്ഥാനിൽ ചെയ്ത കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആയില്ല. മധ്യപ്രദേശിൽ കുറെ നാൾ ഒരു മുഖ്യമന്ത്രിയെ കണ്ട് ജനങ്ങൾക്ക് ബോറടിച്ചതുകൊണ്ടാവാം കോൺഗ്രസിന്​ മേൽക്കൈ ലഭിച്ചതെന്നും കണ്ണന്താനം പറഞ്ഞു.

കൊല്ലം ബൈപാസ് ഉദ്​ഘാടനത്തിന്​ പ്രധാനമന്ത്രി വരുന്നത് അദ്ദേഹത്തി​​​െൻറ സൗകര്യമനുസരിച്ചാണ്​. കേരളം പറയുന്ന തീയതിക്ക് ചിലപ്പോൾ വരാനാകില്ല. ചെറിയ പദ്ധതിക്ക് പ്രധാനമന്ത്രി വരുന്നതെന്തിനാ എന്ന ചോദ്യമൊക്കെ കേരളത്തിൽ മാത്രംമേ ഉണ്ടാകൂ. പണം ചോദിക്കുമ്പോൾ ഇതൊന്നും പറയാറില്ലല്ലോ എന്നും കണ്ണന്താനം ചോദിച്ചു.

Tags:    
News Summary - India Has 3rd in Place of World Tourism, Kannanthanam - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.