പുതിയങ്ങാടി മൊട്ടാമ്പ്രത്ത് മുസ് ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ കല്യാശ്ശേരി മണ്ഡലം സമാപന പൊതുയോഗം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
പഴയങ്ങാടി: ലോകസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സർവ പ്രതിക്ഷകളും തെറ്റിച്ച് ഇന്ത്യ മുന്നണി ഇന്ത്യയുടെ പുതിയ ചരിത്രം രചിക്കുമെന്നു മുസ് ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
ജില്ല മുസ് ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ കല്യാശ്ശേരി മണ്ഡലം സമാപാന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സർവ രംഗത്തും സാധാരണക്കാരനെ ദ്രോഹിക്കുന്ന ഇടതു സർക്കാറിന് വരും കാലയളവിൽ തിരിച്ചടി ലഭിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പതിനായിരങ്ങളെ നേരിട്ട് സംവദിച്ച് പ്രശ്നപരിഹാരം കണ്ടെത്തി ബഹുദൂരം മുന്നോട്ട് പോയപ്പോൾ വിമർശിച്ചവരാണ് ഇന്ന് നവകേരള സദസ്സുമായി വന്നത്. ഖജനാവ് കാലിയാക്കി നാടിനെ പ്രതിസന്ധിയിലാക്കുന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന യാത്രയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജംഷീർ ആലക്കാട് അധ്യക്ഷത വഹിച്ചു.
ജാഥ ലീഡർ നസീർ നെല്ലൂർ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.സി. നസീർ, യൂത്ത് ലീഗ് ദേശീയ നേതാക്കളായ ഫൈസൽ ബാബു, ഷിബു മീരാൻ, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹിമാൻ കല്ലായി, ജില്ല ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല, ദാവൂദ് അരിയിൽ, കെ.വി. മുഹമ്മദാലി, എസ്.കെ.പി. സക്കരിയ്യ, പി.വി. ഇബ്രാഹിം, കായിക്കാരൻ സഹീദ്, ഗഫൂർ മാട്ടൂൽ, എസ്.യു. റഫീക്ക്, എ.പി. ബദുറുദ്ദീൻ, അസ് ലം കണ്ണപ്പുരം, കെ. സൈനുൽ ആബിദീൻ, ജാസിർ ഒ.കെ., റംഷാദ് റബാനി, ബി. അഷ്റഫ്, ടി.പി. അബ്ബാസ് ഹാജി, ഫായിസ, തസ്ലീം അടിപ്പാലം, ഹാരിസ് മാട്ടൂൽ, ബി.സി. കാസിം ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.